05:18am 11 November 2026
NEWS
മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയെന്നറിഞ്ഞാൽ സമരവിരോധികൾ ഓടി രക്ഷപ്പെടും
11/07/2025  10:53 AM IST
nila
മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയെന്നറിഞ്ഞാൽ സമരവിരോധികൾ ഓടി രക്ഷപ്പെടും

ബുധനാഴ്ച നടന്ന ദേശീയ പണിമുടക്കിൽ മുക്കത്ത് എഇഒ ഓഫീസിലെത്തിയ സമരക്കാരെ നേരിട്ട ധനേഷ് ശ്രീധർ എന്ന ജീവനക്കാരനാണ് രണ്ടുദിവസമായി സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. സമരാനുകൂലികൾ ജോലി നിർത്താൻ ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിക്കാതെ ഫോണും നോക്കി ഇരുന്ന ധനേഷിന്റെ ദൃശ്യങ്ങൾ വലിയരീതിയിൽ സൈബറിടങ്ങളിൽ പ്രചരിച്ചിരുന്നു. സമരത്തെ പുച്ഛിച്ചുള്ള ഈ ഉദ്യോഗസ്ഥൻറെ പ്രതികരണത്തെ വിമർശിച്ചും പുകഴ്ത്തിയുമാണ് ചർച്ചകൾ പുരോ​ഗമിക്കുന്നത്. ഇതിനിടെയാണ് അനൂപ് എൻ.എ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയാകുന്നത്. 

ഒരു വലിയ സമരത്തിൻറെ ബാക്കിപത്രമാണ് ധനേഷ് ശ്രീധറിന്റെ ജോലി എന്നാണ് അനൂപ് എൻ.എ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്നലെ മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാൽ സമരവിരോധികൾ ഓടി രക്ഷപ്പെടുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

അനൂപ് എൻ.എയുടെ കുറിപ്പിൻറെ പൂർണ രൂപം ഇങ്ങനെ: 

ഇന്നലെ മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാൽ സമരവിരോധികൾ ഓടി രക്ഷപ്പെടും. ഒരു വലിയ സമരത്തിൻറെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി. സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ച ആളാണ് ഇദ്ദേഹം . ഇദ്ദേഹത്തിന് അർഹതയുണ്ട് താനും ....

സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങൾ നടപ്പാക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് 2011- 16 കാലത്ത് രൂക്ഷമായ സമരങ്ങൾ കേരളം കണ്ടിട്ടുണ്ട്. അതിൻറെ ഭാഗമായി 2016 ൽ പുതിയ സർക്കാർ വന്നതിനുശേഷം 249 സ്പോർട്സ് ക്വാട്ട നിയമനങ്ങൾ നടന്നു. അതിലൊരാളാണ് ഇദ്ദേഹം ..... അതായത് ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി. കസേരയിൽ കയറി ഇരുന്നു കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img